'എന്തുകൊണ്ട് നേരത്തേ യുക്രൈന്‍ വിട്ടില്ല?'; മറുപടിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍


എംബസി നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ തന്നെ യുക്രൈന്‍ വിട്ടില്ലെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. രണ്ട് ദിവസം മുമ്പ് മാത്രമാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ മാറ്റി ഓണ്‍ലൈനാക്കിയത്. എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്. മാര്‍ച്ച് ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ യുക്രൈന്‍ വിടാന്‍ ടിക്കറ്റുകള്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ഇവിടെ അകപ്പെട്ടുപോവുകയായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. കാര്‍കീവിലും സുമിയിലും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എംബസിയും സര്‍ക്കാറും കഴിയാവുന്ന സഹായം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed