യുക്രെയ്നുമായി ചർച്ച നടത്താമെന്ന് റഷ്യ ; ഉദ്യോഗസ്ഥർ ബെലാറൂസിൽ
യുക്രെയ്നുമായി ചർച്ച നടത്താൻ തയ്യാറെന്ന് അറിയിച്ച് റഷ്യ. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽ വച്ചു ചർച്ച നടത്താമെന്നാണ് റഷ്യയുടെ നിലപാട്. എന്നാൽ ബെലാറൂസിന് പകരം മറ്റുവേദികളിൽ ചർച്ച ചെയ്യാമെന്ന് യുക്രെയിന്റെ പ്രതികരണം. ബെലാറൂസ് വഴി ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമല്ലെന്നും യുക്രെയിൻ പ്രസിഡണ്ട്. കഴിഞ്ഞ രാത്രി കനത്ത ആക്രമണം ഉണ്ടായെന്നും ആംബുലൻസുകൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടെന്നും സെലെൻസ്കി. അതേസമയം റഷ്യൻ സൈന്യം ഞായറാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കീവിൽ ആക്രമണം തുടങ്ങി. ഹാർകീവിലെ തെരുവുകളടക്കം റഷ്യൻ സൈന്യം ആക്രമിക്കുന്നതായാണു വിവരം. കീഴടങ്ങാനില്ലെന്നു യുക്രെയ്ൻ ഞായറാഴ്ചയും നിലപാടെടുത്തു. യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുമെന്നു ജർമനി പ്രതികരിച്ചു.

