ബഹ്റൈൻ ചേംബർ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കും അവസരം നൽകണം : പ്രവാസി വ്യവസായി വർഗീസ് കുര്യൻ


ബഹ്റൈൻ ചേബർ തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് വിദേശ നിക്ഷേപകരെയും പരിഗണിക്കണമെന്ന് ബഹ്റൈനിലെ പ്രമുഖ പ്രവാസി വ്യവസായിയും വി.കെ.എൽ ഹോൾഡിംഗ് ആൻഡ് അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ വർഗീസ് കുര്യൻ. പ്രവാസികൾക്ക് അവസരം നൽകുന്നതിലൂടെ പുതിയ നിക്ഷേപ സാധ്യതകൾക്ക് തുടക്കമിടാനും ബിസിനസ് മേഖലയെ കരുത്തുറ്റതാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു. വരുന്ന മാർച്ച് 14ന് നടക്കുന്ന ബഹ്റൈൻ ചേംബർ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി ട്രിബ്യൂൺ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രവാസി വ്യവസായികളെന്നും അദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ബഹ്റൈൻ ചേബറിന്റെ ചുമതലയും മറ്റു കാര്യങ്ങളും നോക്കുന്നത് വളരെ പ്രഗൽഭരായ ബഹ്റൈൻ പൗരന്മാരാണെങ്കിലും സാമ്പത്തികമായ വളർച്ചയിൽ കൂടുതൽ പുരോഗതി കൈവരിക്കാനും കൂടുതൽ സംഭാവനകൾ നൽകാനും പ്രവാസി വ്യവസായികളുടെ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും കൂടുതൽ ക്രിയാത്മകമായ ബിസിനസ് നിക്ഷപങ്ങളിലൂടെ ബിസിനസ് മേഖലയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കാൻ കഴിയുമെന്നും വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.ബഹ്റൈനിൽ ആരംഭിച്ച ഗോൾഡൻ വിസ പദ്ധതിയെ അഭിനന്ദിച്ച വർഗീസ് കുര്യൻ ബിസിസിഐ യുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിയ്ക്കും, സ്വകാര്യമേഖലയുടെയും പൊതു മേഖലയുടെയും വളർച്ചയ്ക്കും കാരണമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed