വാഹന സൗകര്യമില്ല ; യുക്രൈന് പുറത്ത് കടക്കാനാവാതെ ഇന്ത്യക്കാര്‍
യുക്രൈനിലെ റഷ്യന്‍ അധിനിവേശം മുന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളില്‍ പോളണ്ട്, റുമാനിയ അതിര്‍ത്തികളില്‍ എത്തുക എന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യന്‍ സൈന്യം കീവ് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയും യുക്രൈന്‍ ചെറുത്ത് നില്‍പ്പും തുടരുകയും ചെയ്യുന്നതോടെയാണ് സംഘര്‍ഷം അതിരൂക്ഷമായത്. ഇതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ദുരിത മുഖത്തിലേക്ക് തള്ളിവിടപ്പെടുന്നത്.
യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടി പുരോഗമിക്കുകയാണ്. യുക്രൈനിന്റെ അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. റുമാനിയ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ ആദ്യസംഘം ബുക്കാറസ് വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു. ഹംഗറി വഴിയുള്ള ഒഴിപ്പിക്കലും ഇന്ന് തുടങ്ങും. രക്ഷാദൗത്യങ്ങള്‍ പുരോഗമിക്കുമ്പോഴും കരുതല്‍ വേണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തി പോസ്റ്റുകളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മുന്‍കൂര്‍ ബന്ധപ്പെടുകയും കൃത്യമായ ഏകോപനം കൂടാതെ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും മാറരുതെന്നും എംബസി നിര്‍ദ്ദേശിക്കുന്നു.എന്നാല്‍, യുക്രൈന്‍ അതിര്‍ത്തികടക്കുക എന്നത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കിഴക്കന്‍ യുക്രൈന്‍ മേഖലകളില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതം നേരിടുന്നത്.

