യുക്രെയ്ൻ പ്രതിസന്ധി : ആശങ്കയറിയിച്ച് മാര്‍പാപ്പാ റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി
ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രതികരണമായി ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ നേരിട്ട് ഹാജരായി യുദ്ധമുണ്ടായതിന്റെ വേദനയും ആകുലതയും അറിയിച്ചു. യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് മാര്‍പാപ്പാ എംബസിയില്‍ പോയതെന്നു വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. എന്നാല്‍ അദ്ദേഹം മറ്റു വിശദാംശങ്ങള്‍ ഒന്നും നല്‍കിയില്ല. ഒരു യുദ്ധസമാന സംഘര്‍ഷത്തിനിടെ ഒരു മാര്‍പാപ്പാ നേരിട്ട് ഒരു രാജ്യത്തിന്റെ എംബസി സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. പ്രോട്ടോക്കോള്‍ മറികടന്നാണ് അദ്ദേഹം റഷ്യന്‍ എംബസിയിലെത്തിയത്. വെള്ളിയാഴ്ച രാവിലെ റോമിലെ വിയാ ഡെല്ല കോണ്‍സിലിയാസിയണിലുള്ള റഷ്യന്‍ എംബസിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അരമണിക്കൂറിലധികം ചെലവഴിച്ചു.

