കൊറോണ ബാധിതനുമായി സന്പർക്കം; ഐക്യരാഷ്‌ട്ര സഭ മേധാവി സെൽഫ് ഐസൊലേഷനിൽ


ന്യൂയോർക്ക്: കൊറോണ ബാധിതനായ വ്യക്തിയുമായി സന്പർക്കത്തിലായതോടെ ഐക്യാരാഷ്‌ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടാറസ് നിരീക്ഷണത്തിൽ പ്രവേശിച്ചു.  ഐക്യരാഷ്‌ട്ര സഭാ വക്താവ് ഫർഹാൻ ഹഖാണ് വാർത്ത പുറത്തുവിട്ടത്.

‘ യു.എൻ മേധാവി അന്റോണിയോ ഗുട്ടാറസ് കൊറോണ നിരീക്ഷണത്തിൽ പ്രവേശിക്കുകയാണ്. പ്രത്യക്ഷ രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. എങ്കിലും സഭാ സമ്മേളന കാലഘട്ടമായതിനാൽ മാറിനിൽക്കാനാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം. എന്നാൽ യോഗ നടപടികളിൽ ഔദ്യോഗിക വസതിയിൽ ഇരുന്നു കൊണ്ട് പങ്കെടുക്കുവാനാണ് തീരുമാനം. ‘ ഫർഹാൻ പറഞ്ഞു.

ഈ ആഴ്ചയിൽ യു.എൻ അടിയന്തിര ധനസഹായ സംവിധാനത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ട ഉന്നതതല സമ്മേളനം നിശ്ചയിച്ചിരുന്നു. ഒപ്പം ഇന്ന് സുരക്ഷാ കൗൺസിൽ പ്രവർത്തക സമിതിയോഗത്തിൽ സംസാരിക്കാനും നിശ്ചയിച്ചിരുന്നു. ഭീകരതയും കാലവസ്ഥാ വ്യതിയാന പ്രതിരോധവും സുപ്രധാന വിഷയങ്ങളായിരുന്നു. 72 കാരനായ ഗുട്ടാറസ് രണ്ടു ഡോസ് വാക്‌സനെടുക്കയും തുടർന്ന് കഴിഞ്ഞ മാസം ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed