ഒലഫ് സ്‌കോൾസ് പുതിയ ജർമ്മൻ ചാൻസലർ

ബെർലിൻ: ജർമ്മനിയുടെ പുതിയ ചാൻസലറായി ഒലഫ് സ്‌കോൾസിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 16 വർഷത്തെ ഭരണത്തിനു ശേഷം അധികാരമൊഴിഞ്ഞ ഏഞ്ചല മെർക്കലിന്റെ പിൻഗാമിയായാണ് സ്‌കോൾസ് ജർമ്മനിയുടെ ഭരണാധികാരിയാകുന്നത്. പാർലമെന്റിൽ നടന്ന രഹസ്യ വോട്ടെടുപ്പിൽ 707ൽ 395 വോട്ടുകൾ ഒലഫ് സ്‌കോൾസ് നേടി. ജർമ്മനിയുടെ ആദ്യ ‘ട്രാഫിക് ലൈറ്റ്’ സഖ്യം എന്നറിയപ്പെടുന്ന സഖ്യത്തിന്റെ പിന്തുണയോടെയാണ് സ്‌കോൾസ് അധികാരത്തിലെത്തുന്നത്. എസ്പിഡി പാർട്ടി നേതാവാണ് സ്‌കോൾസ്. ഫ്രീ ഡെമോക്രാറ്റ്‌സ്, ഗ്രീൻസ് എന്നീ കക്ഷികളും സഖ്യത്തിലുണ്ട്. പാർലമെന്റിലെ അധോസഭയിലെ 736 അംഗങ്ങളിൽ ഈ സഖ്യത്തിൽ 416 പേരുടെ പിന്തുണയുണ്ട്.
ഏഞ്ചല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോ്രകാറ്റിക് യൂണിയൻ മുഖ്യപ്രതിപക്ഷമായിരിക്കും. 63കാരനായ സ്‌കോൾസ് 2018 മുതൽ ജർമ്മൻവൈസ് ചാൻസലറാണ്. ഹാംബർഗ് നഗരത്തിന്റെ മുൻ മേയറുമാണ്. അഭിഷാകൻ കൂടിയാണ് സ്‌കോൾസ്.