ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്

ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്. 'ഡോക്ടര്‍ ഡെത്ത്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടർ ഡോ. ഫിലിപ്പ് നിച്ഷ്‌കേ ആണ് യന്ത്രത്തിന് പിന്നില്‍ പ്രവർത്തിച്ചത്. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം ഉയരുന്നുണ്ട്.