ബ്രസീലിലെ പ്രശസ്ത യുവ ഗായിക വിമാന അപകടത്തിൽ മരിച്ചു


ബ്രസീലിയ: ബ്രസീലിലെ പ്രശസ്ത യുവ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ മരിലിയ മെൻഡോങ്ക (26) വിമാന അപകടത്തിൽ മരിച്ചു. മരിലിയ സഞ്ചരിച്ച ചെറുവിമാനം മിനാസ് ഗെറൈസ് സംസ്ഥാനത്ത് തകർന്ന് വീണതായി അധികൃതർ അറിയിച്ചു. അപകടകാരണം അറിവായിട്ടില്ല. അപകടത്തിൽ മരിലിയയുടെ അമ്മാവനും രണ്ട് പൈലറ്റുമാരും മരിച്ചു. വെള്ളച്ചാട്ടത്തിനു സമീപം പാറക്കെട്ടിലാണ് വിമാനം തകർന്നു വീണത്. 

കാരറ്റിംഗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്തായിരുന്നു അപകടം. ഇവിടെ വെള്ളിയാഴ്ച മരിലിയയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ബ്രസീലിനു പുറത്തും വലിയ ആരാധക വൃന്ദമുള്ള യുവ ഗായികയായിരുന്നു മരിലിയ. 2019 ലെ ഗ്രാമി പുരസ്കാര ജേതാവ് കൂടിയാണ്. യൂട്യൂബിൽ 22 ദശലക്ഷം ഫോളോവേഴ്‌സും സ്പോട്ടിഫിൽ എട്ട് ദശലക്ഷത്തിലധികം ശ്രോതാക്കളുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed