അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്‍റഗൺ


വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്‍റഗൺ‍. ഇവരിൽ 363 പേരുമായി അമേരിക്ക സന്പർക്കം പുലർത്തുന്നുണ്ടെന്നും സെനറ്റ് ഹിയറിംഗിനിടെ പെന്‍റഗൺ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ 363 അമേരിക്കക്കാരിൽ 243 പേർ രാജ്യം വിടാൻ ആഗ്രഹിക്കുന്നില്ല. 176 പേർ മാത്രമാണ് അഫ്ഗാൻ വിടാൻ തയാറുള്ളതെന്നും യുഎസ് പ്രതിരോധ അണ്ടർ സെക്രട്ടറി കോളിൻ കാഹുൽ പറയുന്നു. ആയിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിച്ചശേഷം ഓഗസ്റ്റ് 31 ന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയിരുന്നു.

You might also like

  • Straight Forward

Most Viewed