മുല്ലപ്പെരിയാർ; തമിഴ്നാടിന്റെ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം


ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം. സംസ്ഥാനത്തിന്‍റെ ആശങ്ക മേൽനോട്ട സമിതി പരിഗണിച്ചില്ലെന്ന് സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. 

തമിഴ്നാട് തയാറാക്കിയ റൂൾകർവ് സ്വീകാര്യമല്ല. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ല. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണം. ശാശ്വത പരിഹാരം പുതിയ ഡാമാണെന്നും കേരളം കോടതിയെ നിലപാട് അറിയിച്ചു. 

അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ഈ മാസത്തെ റൂൾ കർവ് പ്രകാരം അംഗീകരിച്ച 138 അടി ജലനിരപ്പിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. കേസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

You might also like

Most Viewed