താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാൻ മുല്ല അബ്ദുൾ ഗനി ബരാദർ നയിക്കും


പെഷവാർ: അഫ്ഗാനിസ്ഥാനിൽ താലിബാന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബരാദർ നയിക്കും. അഫ്ഗാൻ താലിബാന്‍റെ സഹസ്ഥാപകനാണ് ബരാദർ.  താലിബാൻ സർക്കാരിൽ ബരാദറിനൊപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്‍റെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷെർ മുഹമ്മദ് അബ്ബാസും ഉയർന്ന പദവികൾ വഹിക്കുമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. 

എല്ലാ ഉന്നത നേതാക്കളും കാബൂളിൽ എത്തിയിട്ടുണ്ട്. പുതിയ സർക്കാർ പ്രഖ്യാപിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ മാതൃകയിലാണ് താലിബാൻ സർക്കാർ രൂപവത്കരിക്കുകയെന്നും റിപ്പോർട്ടുണ്ട്. ഇറാന്‍റെ ഉപദേശത്തിലാണു സർക്കാർ രൂപവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed