ഇസ്രയേലിൽ അറുപതു വയസിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് വാക്സിൻ


ടെൽ അവീവ്: ഇസ്രയേലിൽ അറുപത് വയസിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് കോവിഡ് വാക്സിൻ വിതരണമാരംഭിച്ചു. രാജ്യത്ത് കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഏപ്രിലിനു ശേഷം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 200 കടന്നു. ഇസ്രയേൽ പ്രസിഡന്‍റ് ഇസാക് ഹെർട്സോഗും (60) ഭാര്യയും ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്‍ററിൽനിന്നു വെള്ളിയാഴ്ച ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു.
ഇസ്രേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആശുപത്രിയിൽ എത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed