അ​ഫ്ഗാ​നി​ൽ ബോം​ബു​നി​ർ‍​മാ​ണ പ​രി​ശീ​ല​ന​ത്തി​നി​ടെ സ്‌​ഫോ​ട​നം; നി​ര​വ​ധി ഭീ​ക​ര​ർ‍ കൊ​ല്ല​പ്പെ​ട്ടു


കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബോംബു നിർ‍മാണം പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ‍ നിരവധി താലിബാൻ ഭീകരർ‍ കൊല്ലപ്പെട്ടു. ബാൽ‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ആറ് വിദേശികളുൾ‍പ്പടെ 30 പേർ‍ കൊല്ലപ്പെട്ടെന്നാണ് സൂചന. അഫ്ഗാൻ നാഷണൽ‍ ആർ‍മിയെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ഇവരുടെ മൃതദേഹങ്ങൾ‍ തിരിച്ചറിയാൻ‍ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം അറിയിച്ചു. ബോംബുകളും മൈനുകളും നിർ‍മിക്കാനായി വിദഗ്ദ്ധർ‍ ക്ലാസുകൾ‍ നയിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed