ദയാവധത്തിന്‌ അംഗീകാരം നൽകി ന്യൂസിലൻഡ്


വെല്ലിങ്ടൺ: ഹിതപരിശോധനയിൽ 65 ശതമാനം പേർ അനുകൂലിച്ചതോടെ ന്യൂസിലൻഡിൽ ദയാവധം നിയമപരമാകുന്നു. 34 ശതമാനം പേരാണ്‌ എതിർത്ത്‌ വോട്ട്‌ ചെയ്തത്‌. 83 ശതമാനം വോട്ടാണ്‌ എണ്ണിക്കഴിഞ്ഞത്‌. എന്നാൽ കഞ്ചാവ്‌ ഉപയോഗം നിയമവിധേയമാക്കുന്ന കാര്യത്തിൽ ജനഹിതം പറയാറായിട്ടില്ല. 53 ശതമാനംപേർ എതിർത്തു. 46 ശതമാനം പേർ അനുകൂലിച്ചു. വോട്ടെണ്ണൽ പൂർത്തിയാവുമ്പോൾ ഇതിൽ മാറ്റമുണ്ടാവാം. പാർലമെന്റ്‌ തെരഞ്ഞെടുപ്പിനൊപ്പമാണ്‌ രണ്ട്‌ ഹിതപരിശോധനകളും നടന്നത്‌.

മാരകരോഗം ബാധിച്ച്‌ ആറുമാസത്തിനകം മരണം സംഭവിച്ചേക്കാമെന്ന അവസ്ഥയിലുള്ളവർക്കാണ്‌ ദയവധത്തിന്‌ അപേക്ഷിക്കാവുന്നത്‌. നെതർലൻഡ്‌സ്‌, ലക്‌സംബർഗ്‌, ക്യാനഡ, ബെൽജിയം, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ്‌. കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമായാൽ ‌ 14 ഗ്രാം വരെ ഒരു ദിവസം വാങ്ങാനാകും. ഒരാൾക്ക്‌ രണ്ട്‌ ചെടികളും വളർത്താം. ക്യാനഡ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ്‌, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ വിനോദത്തിനായി കഞ്ചാവ്‌ ചെടി വളർത്തുന്നത്‌ ക്രിമിനൽ കുറ്റമല്ല.

You might also like

  • NEC

Most Viewed