യുഎസിലെ കൺഫ്യൂഷ്യസ് കേന്ദ്രങ്ങൾ പൂട്ടുമെന്ന് പോംപിയോ
വാഷിംഗ്ടൺ ഡിസി: യുഎസ് യൂണിവേഴ്സിറ്റികളിൽ പ്രവർത്തിക്കുന്ന ചൈനീസ് കൺഫ്യൂഷ്യസ് സാംസ്കാരിക പഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൂചിപ്പിച്ചു. ഈ വർഷാവസാനത്തോടെ രാജ്യത്തെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ ചാരപ്പണി ചെയ്യാനുള്ള മറയാണ് കൺഫ്യൂഷ്യസ് പഠനകേന്ദ്രങ്ങളെന്നും ഒരു പ്രമുഖ ആന്താരാഷ്ട്ര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

