കോവിഡ് 19; 10 കോടി ജനങ്ങൾ പട്ടിണിയിലാകുമെന്ന് ലോക ബാങ്ക്


വാഷിങ്ടണ്‍ ഡിസി: കോവിഡിനെത്തുടർന്നുള്ള യഥാർത്ഥ പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളുവെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. ഈ മഹാമാരി ഇതേ രൂക്ഷതയിൽ തുടർന്നാൽ 10 കോടി ജനങ്ങളെങ്കിലും കടുത്ത ദാരിദ്യ്രത്തിലേക്ക് തള്ളപ്പെടാമെന്ന് ലോക ബാങ്ക് അറിയിച്ചു. ആറ് കോടി ജനങ്ങൾ കോവിഡിനെത്തുടർന്ന് ദാരിദ്യ്രത്തിലാകുമെന്ന മുൻ വിലയിരുത്തലാണ് ലോക ബാങ്ക് തിരുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. 

സാഹചര്യം ഇപ്പോഴുള്ളതിനേക്കാൾ രൂക്ഷമായാൽ കണക്ക് പിന്നെയും ഉയരാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധി ദരിദ്ര രാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുക. അത് കണക്കിലെടുത്തുവേണം വായ്പ ദാതാക്കൾ വായ്പ ലഭ്യമാക്കാനെന്ന് ലോക ബാങ്ക് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed