എന്തുവന്നാലും സ്കൂളുകൾ തുറക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ സ്കൂളുകൾ തുറക്കണമെന്ന നിലപാടിലുറച്ച് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. എന്നാൽ, എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.

"സ്കൂളുകൾ തുറന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു. സന്പദ്വ്യവസ്ഥ തുറന്നുകിടക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്നാണ് ട്രംപ് പറഞ്ഞത്. "സ്കൂളുകൾ 100 ശതമാനം തുറക്കുക. നമുക്കത് സുരക്ഷിതമായി ചെയ്യാൻ കഴിയും; നമ്മൾ അത് ശ്രദ്ധാപൂർവ്വം ചെയ്യും.’ ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed