ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി


ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി. ഒരു കോടി പത്തൊന്പത് ലക്ഷത്തി നാൽപത്തൊന്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തെട്ട് ലക്ഷത്തി നാൽപത്തൊന്പതിനായിരത്തി അഞ്ഞൂറ്റി നാൽപത്തഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അന്പത്തിരണ്ട് പുതിയ കേസുകളും 5,512 മരണവും റിപ്പോർ‍ട്ട് ചെയ്തു. അമേരിക്കയിൽ‍ ഇന്നലെ 993 പേർ‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട് ആയി. ഇവിടെ അന്പത്തയ്യായിരത്തിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ബ്രസീലിൽ‍ ഇന്നലെ 1,312 പേരാണ് മരിച്ചത്. 66,868 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. റഷ്യയിൽ 198 പേർ കൂടി മരിച്ചു. 10,494 ആണ് ഇവിടുത്തെ മരണസംഖ്യ. സ്‌പെയിനിൽ ഇന്നലെ നാല് പേരും ഫ്രാൻസിൽ 13 പേരും ബെൽജിയത്തിൽ മൂന്ന് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയിൽ 30 പേരും ബ്രിട്ടനിൽ 155 പേരും മരിച്ചു. മെക്‌സിക്കോയിൽ 480 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 31,119 ആയി.

ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിപതിനൊന്നായിരം കടന്നു. ഇവിടെ മരണസംഖ്യ 12,015 ആണ്. 4,839 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 3,309, കാനഡ 8,711, ഓസ്ട്രിയ 706, ഫിലിപ്പൈൻസ് 1,309, ഡെന്‍മാർ‍ക്ക് 609, ജപ്പാൻ 978, ഇറാഖ് 2,685, ഇക്വഡോർ 4,873 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed