ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ച നടപടിക്കെതിരേ വിമർശനവുമായി ചൈന


ബെയ്ജിംഗ്: ടിക് ടോക് മൊബൈൽ ആപ്ലിക്കേഷൻ‌ അടക്കം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ച നടപടിക്കെതിരേ വിമർശനവുമായി ചൈന. ഇന്ത്യ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന ആരോപിച്ചു. ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തെയും ഇത് ബാധിക്കുമെന്ന് ചൈന അറിയിച്ചു. 

വ്യാപാര ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണു 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. രാജ്യത്തിന്‍റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed