ട്രംപിന് ഇന്ത്യൻ വംശജരുടെ പിന്തുണ ഏറിവരുന്നു


വാഷിംഗ്ടണ്‍ ഡിസി: ആസന്നമായ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനുള്ള ഇന്ത്യൻ വംശജരുടെ പിന്തുണ വർദ്ധിച്ചതായി സർവേഫലം. നിർണായക സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികം ഇന്ത്യൻ വംശജരും ട്രംപിലേക്ക് അടുത്തതായാണ് സർവേ ഫലം. തനിക്ക് നൽകുന്ന വ്യാപക പിന്തുണയ്ക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജരോട് ട്രംപ് നന്ദി അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തു സർവേഫലത്തോട് പ്രതികരിക്കവെ വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറ മാത്യൂസ് ആണ് ഇക്കാര്യം അറിയിച്ചത്.

പരന്പരാഗതമായി ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന ഇന്ത്യൻ വംശജർ നവംബർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിലേക്ക് അടുത്തതായാണ് സർവേ ഫലം. ഇന്ത്യയിൽനിന്നും അമേരിക്കയിലെന്പാടുമുള്ള ഇന്ത്യൻ വംശജരിൽനിന്നും ലഭിച്ച പിന്തുണക്ക് ട്രംപ് വളരെയധികം നന്ദിയുള്ളവനാണെന്നും സാറ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed