ലോകത്ത് കോവിഡ് രോഗികൾ 97 ലക്ഷം പിന്നിട്ടു
വാഷിംഗ്ടൺ: ലോകത്ത് 97 ലക്ഷവും പിന്നിട്ട് കോവിഡ് രോഗികൾ. പുതുതായി 1,79,521 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. വേൾഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം 491,724 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. യുഎസിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണ 25 ലക്ഷം കടന്നു. 2,504,588 പേർക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 126,780 പേരാണ് രോഗം ബാധിച്ച് യുഎസിൽ മരിച്ചത്.
ബ്രസീലിൽ ആകെ മരണം 55,000 കടന്നു. ബ്രസീലില്‍ 1,233,147 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഇവിടെ 613,994 പേർക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്. 491,170 പേർക്കാണ് ഇന്ത്യയിൽ രോഗം ബാധിച്ചത്. യുകെ (307,980), സ്പെയിൻ(294,566), പെറു (268,602) എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ.

