മഷ്റഫെ മൊർതാസക്ക് കൊവിഡ്
ധാക്ക: മുൻ ബംഗ്ലാദേശ് നായകൻ മഷറഫെ മൊർതാസക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി താരത്തിന് പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ ടെസ്റ്റിലാണ് കൊവിഡ് ബാധയെപ്പറ്റി വ്യക്തമായത്. ഇന്ന് പുലർച്ചെയാണ് ടെസ്റ്റ് റിസൽട്ട് വന്നത്. താരത്തിൻ്റെ നില തൃപ്തികരമാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യാന്തര താരമാണ് മൊർതാസ. നേരത്തെ, മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

