മുൻ പാക് പ്രധാനമന്ത്രി ഗിലാനിക്ക് കോവിഡ്


ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും പിപിപി നേതാവുമായ യൂസഫ് റാസാ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പിതാവ് രോഗബാധിതനായതിൽ കാസിം പാക് പ്രധാനന്ത്രി ഇമ്രാൻ ഖാനെയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോയെയും(എൻഎബി) കുറ്റപ്പെടുത്തി.

അഴിമതി കേസിൽ വാദത്തിനായി ഗിലാനിക്ക് വ്യാഴാഴ്ച റാവൽപിണ്ടിയിലുള്ള എൻഎബി ആസ്ഥാനത്ത് ഹാജരാകേണ്ടി വന്നിരുന്നു. ഇതിനു പിന്നലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. "ഇമ്രാൻ ഖാൻ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങൾ വിജയകരമായി എന്റെ പിതാവിന്റെ ജീവിതം അപകടാവസ്ഥയിലാക്കി'- കാസിം ട്വിറ്ററിൽ കുറിച്ചു.നേരത്തെ, പ്രതിപക്ഷ നേതാവും പിഎംഎൽ-എൻ പാർട്ടി അധ്യക്ഷനുമായ ഷഹ്ബാസ് ഷരീഫ്, മുൻ പ്രധാനമന്ത്രി ഷഹീദ് അബ്ബാസി എന്നിവരടക്കം നിരവധി രാഷ്ട്രീയ പ്രമുഖർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed