അമേരിക്കയിൽ പോലീസ് കറുത്ത വർഗക്കാരനെ വെടിവച്ച് കൊന്നു


വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കൻ അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്‍റെ മരണത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയിൽ കറുത്തവർഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. അറ്റ്ലാന്‍റയിലാണ് സംഭവം. കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്നയാളാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ഈ സംഘർഷമാണ് വെടിയുതിർക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed