ചൈനയിലെ ഓയിൽ ട്രക്ക് അപകടം: മരണം10 ആയി


ബെയ്ജിംഗ്: ചൈനയിൽ ഓയിൽ ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. സംഭവത്തിൽ 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ വീടുകളും ഫാക്ടറികളുമെല്ലാം തകർന്നു. ദേശീയ പാതയിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. 

കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻലിംഗ് നഗരത്തിന് സമീപമായിരുന്നു അപകടം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed