അറ്റ്ലാന്‍റയിൽ പ്രതിഷേധം ആളിക്കത്തുന്നു: പോലീസ് മേധാവി രാജിവച്ചു


വാഷിംഗ്ടണ്‍ ഡിസി: ജോർജ് ഫ്ളോയിഡിന്‍റെ മരണത്തിനു പിന്നാലെ വീണ്ടും മറ്റൊരു കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതോടെ അമേരിക്കയിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി. അറ്റ്ലാന്‍റയിൽ സംഭവത്തേത്തുടർന്ന് പ്രതിഷേധം ആളിക്കത്തുകയാണെന്നാണ് റിപ്പോർട്ട്. കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്കിനെ പോലീസ് വെടിവച്ചുകൊന്നതോടയാണ് അറ്റ്ലാന്‍റയിലെ ജനങ്ങൾ നിരത്തുകൾ കൈയ്യടക്കിയത്. 

പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിനു പിന്നാലെ അറ്റ്ലാന്‍റ പോലീസ് മേധാവി എറിക ഷീൽഡ്സ് രാജി വയ്ക്കുകയും ചെയ്തു. അതിനിടെ, റെയ്ഷാദ് ബ്രൂക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ എത്രയും വേഗം പിരിച്ചുവിടാൻ അറ്റ്ലാന്‍റ മേയർ കെയ്ഷ ലാൻസ് ബോട്ടം ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed