ചൈന വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ; 57 പുതിയ കേസുകൾ


ബെയ്ജിംഗ്: ചൈന വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ. രാജ്യത്ത് പുതിയതായി 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർദ്ധനയാണിത്. ബെയ്ജിംഗിൽ മാത്രം 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫെംഗ്തായി ജില്ലയിലുള്ള മാർക്കറ്റും ചുറ്റുമുള്ള 11 റെസിഡെൻഷ്യൽ കമ്യൂണിറ്റികളും അടച്ചുപൂട്ടിയിരുന്നു. മറ്റ് അഞ്ച് വലിയ മാർക്കറ്റുകളും പൂർണമായോ ഭാഗികമായോ പൂട്ടി.കൂടുതൽ പേർക്കു രോഗം പിടിപെട്ടോ എന്നു കണ്ടെത്താൻ വ്യാപക പരിശോധന ആരംഭിച്ചു. ബെയ്ജിംഗിൽ രണ്ടു മാസത്തിനുശേഷം ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് വ്യാഴാഴ്ചയാണ്.

ലോകത്ത് ആദ്യമായി കോവിഡ് രോഗം കണ്ടെത്തുന്നത് ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലായിരുന്നു. കർക്കശ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചൈന രാജ്യത്തിനുള്ളിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കി. ഇതിനിടെയാണ് പുതിയ കേസുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed