ബുറുണ്ടി പ്രസിഡണ്ട് അന്തരിച്ചു
ഗിറ്റെഗ: ബുറുണ്ടിപ്രസിഡണ്ട് പിരെ കുറുൻസിസെ (55) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പിരെ കുറുൻസിസെയുടെ നില മെച്ചപ്പെട്ടിരുന്നു. പക്ഷേ, അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്‍റെ ജീവൻ കവരുകയായിരുന്നു.
15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷം ഈ ഓഗസ്റ്റിൽ സ്ഥാനമൊഴിയാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.




