കോവിഡ്‌: വർദ്ധിച്ചു വരുന്ന മാനസിക ദുരിതങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന്‌ യുഎൻ


കോവിഡിനെത്തുടർന്ന്‌ വർദ്ധിച്ചു വരുന്ന മാനസിക ദുരിതങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന്‌ ഐക്യരാഷ്‌ട്രസംഘടനാസെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഇതിനായി സർക്കാരും പൗരസമിതികളും ആരോഗ്യ പ്രവർത്തകരും മുൻകൈയെടുക്കണമെന്നും ഗുട്ടെറസ്‌ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മാനസികാരോഗ്യത്തിനായി പതിറ്റാണ്ടുകളായി വളരെ ചെറിയ തുകയാണ്‌ ചിലവഴിക്കുന്നത്‌. കോവിഡ്‌ പ്രതിസന്ധിയോടെ കുടുംബങ്ങൾ അധിക മാനസിക പ്രയാസത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഉറ്റവരുടെ മരണങ്ങൾ, ജോലി നഷ്‌ടപ്പെടൽ, നിരീക്ഷണം, യാത്രാനിയന്ത്രണം, കുടുംബപ്രശ്‌നങ്ങൾ, ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ എന്നിവയാണിതിന്‌‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, കുട്ടികൾ, കൗമാരക്കാർ, മാനസിക അസ്വാസ്ഥ്യമുള്ളവർ എന്നിവരാണ്‌ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്‌. അതിനാൽ മാനസികാരോഗ്യ സംവിധാനം സർക്കാരുകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന്‌ ഗുട്ടെറസ്‌ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed