വയനാട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

മാനന്തവാടി: കൊവിഡ് സ്ഥിരീകരിച്ച വയനാട് കമ്മന സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് ജില്ലാ ഭരണകൂടം. കഞ്ചാവ് കേസിലെ പ്രതിയായ ഇയാളിൽ നിന്നാണ് പൊലീസുകാർക്ക് രോഗം കിട്ടിയത്. മൂന്ന് തവണ ഈ വ്യക്തി വിവിധ പൊലീസ് േസ്റ്റഷനുകളിലെത്തിയിട്ടുണ്ട്. പൂളക്കലിലെ ഷോപ്പിലും ആശുപത്രിയിലും ഒന്നിൽകൂടുതൽ തവണ എത്തിയിരുന്നു. സ്രവം പരിശോധനക്ക് എടുത്ത ശേഷവും പൂളക്കലിലെ കടയിലെത്തി.
അതേസമയം, വയനാട് കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. കളക്ടറേറ്റിലെ പിആർഡി ഓഫിസ് പ്രവർത്തനം താത്കാലികമായി മാറ്റി. ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാരോടും ഗൃഹ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാനന്തവാടിയിലെ കെവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ ദ്വിതീയ സന്പർക്കത്തിൽ ഉള്ള ആളുമായി സന്പർക്കമുള്ള ഒരു ജീവനക്കാരി പിആർഡി ഓഫിസിൽ ജോലി ചെയ്തിരുന്നു. വയനാട് പിആർഡിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും വർക്ക് അറ്റ് ഹോം സൗകര്യം നൽകിയിട്ടുണ്ട്.