ഇസ്രായേലിൽ കുടുങ്ങി 82 മലയാളി നഴ്സുമാർ

ജെറുസലേം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയതോടെ ഇസ്രായേലിൽ വിസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാർ കുടുങ്ങി. നാല് ഗർഭിണികൾ ഉൾപ്പെടെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
തങ്ങളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും നഴ്സുമാർ പരാതി ഉന്നയിച്ചു. തങ്ങളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.