കൊറോണ കവർന്നെടുത്തത് മൂന്ന് ലക്ഷം ജീവനുകൾ

ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,351 പേർ മരിച്ചു. ഇതിനകം നാലരലക്ഷം (4,525,103) പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
അമേരിക്കയിലാണ്. അമേരിക്കയിൽ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേർക്ക് ജീവൻ നഷ്ടമായി. 27,246 പേർക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,457,593 ആയി ഉയർന്നു.