പഞ്ചാബിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാൻ ട്രെയിൻ സർവീസിന് സംസ്ഥാന സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: പഞ്ചാബിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാൻ ട്രെയിൻ സർവീസിന് അനുമതി നൽകി സംസ്ഥാന സർക്കാർ. 3 തവണ പഞ്ചാബ് സർക്കാർ കത്തെഴുതിയിട്ടും കേരളം പ്രതികരിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അനുമതി നൽകിയത്.
കർണാടകയിൽ നിന്നുള്ള 309 പേർ അടക്കം 1000 ത്തോളം മലയാളികളാണ് നാട്ടിലേക്ക് മടങ്ങി വരുന്നതിന് പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. 12ന് ജലന്ധറിൽ നിന്നു പുറപ്പെട്ട് ബംഗളുരു വഴി 14നു എറണാകുളത്ത് എത്താമെന്ന് അറിയിച്ചാണ് പഞ്ചാബ് കത്ത് അയച്ചത്.
മാത്രമല്ല, കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ബംഗാളിൽ എത്തിക്കുന്നതിന് ബംഗാൾ സർക്കാരും അനുമതി നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 105 ട്രെയിനുകളാണ് അടുത്ത 30 ദിവസത്തിനുള്ളിൽ ബംഗാളിലേക്ക് തൊഴിലാളികളുമായി മടങ്ങുക. കേരളത്തിലെ 11 സ്റ്റേഷനുകളിൽ നിന്നായി 28 ട്രെയിനുകളാണ് ബംഗാളിലേക്ക് പുറപ്പെടുക.