മലേഷ്യയിൽ രണ്ടാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ്
ക്വലാലംപുർ: മലേഷ്യയിലെ രണ്ടാമത്തെയും ആഗോളതലത്തിൽ 174 -ാമതു മായ ലുലു ഹൈപ്പർ മാർക്കറ്റ് ക്വലാലംപുർ ഷംലിൻ മാളിൽ പ്രവർത്തനമാരംഭിച്ചു. മലേഷ്യൻ വ്യാപാര വ്യാപാര മന്ത്രി സൈഫുദ്ധിൻ ഇസ്മായിലാണ് ഉദ്ഘാടനം ചെയ്തത്. 80,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സുഗമമായ ഷോപ്പിങ്ങിനായി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിനുശേഷം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി വിശദീകരിച്ചു. മലേഷ്യയിലെ യു.എ.ഇ.സ്ഥാനപതി ഖാലിദ് ഘാനം അൽ ഗൈത്, ഇന്ത്യൻ ഹൈകമ്മിഷണർ മൃദുൽ കുമാർ, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രുപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ഡയറക്ടർ സലിം എം.എ. എന്നിവരടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.
1

