ലഹരിമരുന്ന് വിതരണം; എല്ലാ ഓൺലൈൻ വിതരണ സേവനങ്ങളും നിരീക്ഷണത്തിലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയിലൂടെ സംസ്ഥാനത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്നകാര്യം സർക്കാർ പരിശോധിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. എല്ലാത്തരം ഓൺലൈൻ സേവനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ഓൺലൈൻ വഴി ഭക്ഷ്യവിതരണം നടത്തുന്ന സ്ഥാപനങ്ങളെയും അവിടങ്ങളിൽ നിന്ന് ഭക്ഷണവുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ മൊബൈൽ നമ്പർ അടക്കം നിരീക്ഷണവിധേയമാണ്. എക്സൈസിന്‍റെ ടോൾ ഫ്രീ നമ്പർ എല്ലായിടത്തും പ്രദർശിപ്പിക്കും.
അന്തർ സംസ്ഥാന സർവ്‍വീസ് നടത്തുന്ന ബസ്സുകളിലും അവരുടെ ബുക്കിംഗ്് സ്ഥാപനങ്ങളിലും പോലീസിന്‍റെ സഹകരണത്തോടെ പരിശോധന നടത്തും. ട്രാവൽ ഏജന്‍സികളെയും നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

