സഭാ തർക്ക കേസ്: കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് സുപ്രീംകോടതി
ന്യൂഡഹി: ഓർത്തോഡോക്സ് യാക്കോബായ സഭാ തർക്കക്കേസിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര കോടതിയിൽ ക്ഷുഭിതനായി. കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കും എന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും പറഞ്ഞു.
കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് ചോദിച്ച കോടതി, വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട് നിർദ്ദേശിച്ചു. കട്ടച്ചൽ, വാരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കവേ ആണ് കോടതിയുടെ ശകാരം.

