ധനവി­നി­യോ­ഗ ബി­ല്ലി­ന്­ പ്രസി­ഡണ്ട് ഡോ­ണൾ‍­ഡ് ട്രംപ് അനു­മതി­ നൽകി­


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപ് വീറ്റോ ഭീഷണിക്കൊടുവിൽ‍ കോൺ‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിനു അനുമതി നൽകി. കോൺ‍ഗ്രസ് അവതരിപ്പിക്കുന്ന ബിൽ‍ വീറ്റോ ചെയ്യാൻ പോകുന്നുവെന്നുള്ള ട്രംപിന്റെ ട്വീറ്റ് ഏറെ ആശങ്കകൾ‍ക്കു വഴിവച്ചിരുന്നു.

മറ്റൊരു സാന്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്ക പോകുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. വിവിധ കാര്യങ്ങളാൽ‍ ബില്ലിൽ‍ താൻ അസംതൃപ്തനാണ്. ഇതുപോലെ മറ്റൊരു ബില്ലിൽ‍ താൻ ഒപ്പുവയ്ക്കില്ലെന്നു താക്കീതു നൽ‍കിയാണു ധനവിനിയോഗ ബില്ലിനു പ്രസിഡണ്ട് അനുമതി നൽ‍കിയത്. ആറു മാസത്തേക്കു സർക്കാരിനു ചെലവിനുള്ള 1.3 ട്രില്യൻ ഡോളറാണ് ഇപ്പോൾ അനുവദിക്കപ്പെട്ടത്. ഇതിൽ 1.6 ബില്യൻ ഡോളർ അതിർത്തി സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. 

ചെറിയ സാന്പത്തിക പ്രതിസന്ധിക്കും ആശങ്കയ്ക്കും വഴിവച്ചാണ് കഴിഞ്ഞമാസവും ധനകാര്യ ബിൽ പാസായത്. അന്നു കോൺഗ്രസിലെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ എതിർപ്പായിരുന്നു പ്രതിസന്ധിക്കു കാരണം. ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ച്, പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സാന്പത്തിക ബില്ലിനെതിരെ ജനുവരിയിൽ വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നു മൂന്നു ദിവസം പണമില്ലാതെ സർക്കാരിനു പ്രവർത്തിക്കേണ്ടി വന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed