­ട്രംപു­മാ­യു­ള്ള വഴി­വി­ട്ട ബന്ധം പറയാ­തി­രി­ക്കാൻ തന്ന പണം തി­രി­ച്ചു­കൊ­ടു­ക്കാ­മെ­ന്ന് പോ­ൺ­താ­രം


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാൻ തയ്യാറാക്കിയ കരാറിന്റെ ഭാഗമായി വാങ്ങിയ തുക തിരിച്ചുകൊടുക്കാൻ തയ്യാറാണെന്ന് പോൺ താരം സ്റ്റോമി ഡാനിയൽസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കാലത്ത് താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാനാണ് 1.3 കോടി ഡോളറിന്റെ കരാർ ഉണ്ടാക്കിയത്. ഈ പണം തിരിച്ചു കൊടുക്കാൻ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോർണി വഴി അറിയിച്ചിരിക്കുന്നത്.

കരാർ പുറത്തുവന്നതോടെ ട്രംപിന്റെ അറ്റോർണി ജനറൽ മിഷേൽ കോഹൻ സ്വന്തം കൈയിൽ നിന്നാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ട്രംപും കോഹനും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

പ്രസിഡണ്ട് ട്രംപുമായി ബന്ധപ്പെട്ട് സ്റ്റിഫാനി ക്ലിഫോർഡ് എന്ന സ്റ്റോമി ഡാനിയേൽസിന്റെ കൈയിലുള്ള വീഡിയോകൾ, ഫോട്ടോകൾ, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കാനോ പാടില്ല എന്നാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. പണം തിരിച്ചു നൽകിയാൽ ഈ കരാർ അസാധുവാകും. അതോടെ ട്രംപിനെതിരെ പുറത്തു പറയാതിരുന്ന കാര്യങ്ങൾ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.

2016ൽ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് എ.ബി.സി ന്യൂസുമായി സംസാരിക്കാൻ െസ്റ്റഫാനി തയ്യാറായി. ദീർഘകാലം ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകൻ കീത്ത് ഡേവിസണെ സമീപിച്ച് കരാർ ഉണ്ടാക്കുകയും പകരമായി 130,000 ഡോളർ നൽകുകയും ചെയ്തത്. കരാറിൽ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താൽ കരാർ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ക്ലിഫോർഡ് കോടതിയെ സമീപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed