മൂന്നാം ലോക മഹായുദ്ധം ഓർമ്മപ്പെടുത്തി റഷ്യയുടെ അണുബോംബ് പരീക്ഷണം
മോസ്്ക്കോ : മൂന്നാം ലോകമഹായുദ്ധം നടന്നാൽ ലോകത്ത് ഒന്നും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പോടെ റഷ്യൻ പ്രസിഡണ്ട് വ്‌ലാദിമർ പുട്ടിന്റെ മാരകമായ അണുബോംബ് വിജയക്കുതിപ്പ് നടത്തി. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന അണവായുധ മിസൈലാണിത്. 11,000 കിലോമീറ്റർ അപ്പുറമുള്ള ലക്ഷ്യം വരെ ഒറ്റക്കുതിപ്പ് തുടരുന്ന സംവിധാനമാണിത്. ഈ മാസം ആദ്യം രാജ്യത്തോട് നടത്തിയ സന്ദേശത്തിൽ റഷ്യ ലോഞ്ച് ചെയ്യാനിരിക്കുന്ന നിരവധി ന്യൂജനറേഷൻ ആയുധങ്ങളെ പറ്റി പുട്ടിൻ വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ പെട്ട ഒന്നാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്ന കിൻസാൽ.
മണിക്കൂറിൽ 7700 മൈൽ വേഗതയിൽ സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. കിൻസാൽ മിസൈലിനെ വഹിക്കാൻ തക്കവണ്ണം മിഗ് 31 സൂപ്പർസോണിക്ക് ജെറ്റിനെ പുതുക്കിപ്പണിതിരുന്നുവെന്നാണ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡിമിത്രി റോഗോസിൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നത്. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ അത് ആഗോളവ്യാപകമായി സർവനാശത്തിന് വഴിയൊരുക്കുമെന്ന് പുട്ടിന്‍ മുന്നറിയിപ്പേകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് റഷ്യ പുതിയ മിസൈൽ പരീക്ഷിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ന്യൂക്ലിയർ വാർഹെഡിനെ വഹിക്കാൻ സാധിക്കുന്ന ഹൈപ്പർ സോണിക്ക് മിസൈലാണിത്.
റഷ്യയുടെ സൗത്ത് വെസ്റ്റിലുള്ള സൗത്ത് മിലിട്ടറി ഡിസ്ട്രിക്ടിലെ മിഗ് 31 സൂപ്പർസോണിക്ക് ഇന്റർസെപ്റ്റർ ജെറ്റിൽ നിന്നാണിത് ലോഞ്ച് ചെയ്തിരിക്കുന്നത്. രാജ്യസ്‌നേഹം തുളുന്പുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ മിസൈലിന്റെ പരീക്ഷണ ലോഞ്ചിങ് നിർവഹിക്കുന്ന വീഡിയോകളും ചിത്രങ്ങളും റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിരുന്നു. 250 വിമാനങ്ങൾ ലോഞ്ചിംഗിൽ ഭാഗഭാക്കായിരുന്നു.
പകലും രാത്രിയിലും എല്ലാ തരത്തിലുമുള്ള കാലാവസ്ഥകളിലും മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രവർത്തനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

