ഫിലിപ്പീൻസിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം : 40 മരണം
മനില : ഫിലിപ്പീൻസിലെ ഡാവോയിൽ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 40 പേർ മരിച്ചു. തുണി, ഫർണിച്ചറുകൾ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ വിൽക്കുന്ന മൂന്നാം നിലയിലാണ് ആദ്യം തീ കണ്ടത്. അതിനാൽതന്നെ തീ വളരെ വേഗം പടർന്ന് പിടിച്ചു. ഇവിടെയുള്ള കാൾ സെന്ററിലെ ജീവനക്കാരടക്കമുള്ളവർ മാളിനുള്ളിൽ കുടുങ്ങി. ദക്ഷണി ഫിലിപ്പീൻസിലെ വലിയ നഗരങ്ങളിലൊന്നായ ഡാവോ മനിലയിൽനിന്ന് ആയിരം കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

