എച്ച്-1 ബി­ വീ­സക്കാ­രു­ടെ­ പങ്കാ­ളി­കൾ­ക്ക് തൊ­ഴിൽ നി­ഷേ­ധി­ക്കാൻ നീ­ക്കം


വാ­ഷിംഗ്ടൺ : ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ ആശങ്കയിലാഴ്‌ത്തി, എച്ച്‌−1 ബി വിസയുള്ളവരുടെ പങ്കാളികൾ‍ക്ക്‌ അമേരിക്കയിൽ ജോലി ചെയ്യുന്നതിന്‌ നിയന്ത്രണം ഏർ‍പ്പെടുത്താൻ ട്രംപ്‌ ഭരണകൂടത്തിന്റെ നീക്കം.  ഈ നീക്കം  ഏറ്റവും അധികം ബാധിക്കുക ഇന്ത്യക്കാരെയാണെന്നാണ്‌ വിലയിരുത്തൽ.

മുൻ പ്രസിഡണ്ട് ബറാക് ഒബാമ 2015ൽ ഏർപ്പെടുത്തിയ സൗകര്യമാണ് ട്രംപ് ഇല്ലാതാക്കുന്നത്. ഗ്രീൻ കാർഡിന് കാത്തിരിക്കുന്ന എച്ച്−1ബി വീസക്കാരുടെ പങ്കാളികൾക്ക് എച്ച്−4 ആശ്രിത വീസയിൽ തൊഴിൽ ചെയ്യുന്നതിനാണ് ഒബാമ ഭരണകൂടം അനുമതി നൽകിയത്. 2016ൽ 41,000 എച്ച്−4 വീസ അനുവദിച്ചു. ഈ വർഷം ജൂൺ വരെ 36,000 വീസകളും അനുവദിച്ചു. 

അമേരിക്കൻ പൗരന്‍മാർ‍ക്ക് രാജ്യത്ത് പ്രാഥമ പരിഗണന നൽ‍കാനെന്ന പേരിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഉയർ‍ന്ന വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികളിൽ വിദേശികൾ‍ക്ക്‌ അമേരിക്ക നൽ‍കുന്ന താൽ‍ക്കാലിക വിസയാണ്‌ എച്ച്‌ −1 ബി. മൂന്ന് വർ‍ഷമാണ്‌ കാലാവധിയെങ്കിലും പുതുക്കുക വഴി മൂന്ന് വർ‍ഷത്തേക്ക് കൂടി കാലാവധി നീട്ടാൻ സാധിക്കും. ഇന്ത്യയിൽ ‍‍‍‍നിന്നും ചൈനയിൽ ‍‍‍‍നിന്നുമാണ്‌ ഏറ്റവുമധികം എച്ച്‌−1 ബി വിസക്കാരുള്ളത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed