ഉബറിന്റെ 5.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു
വാഷിംഗ്ടൺ : ഓൺലൈൻ ടാക്സി സർവ്വീസായ ഉബറിന്റെ 5.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. 2016 ഒക്ടോബറിലാണ് രണ്ട് ഹാക്കർമാർ ചേർന്ന് വിവരങ്ങൾ ചോർത്തിയതെന്ന് ഉബർ സി.ഇ.ഒ ധര ഖൊസ്റഷഹി വെളിപ്പെടുത്തി.
പേര്, ഇ−മെയിൽ വിലാസം, ഫോൺ നന്പർ എന്നിവയാണ് ചോർന്നത്. ആറ് ലക്ഷം ഡ്രൈവർമാരുടെ വിവരങ്ങളും ചോർന്നവയിൽപ്പെടും. തേർഡ് പാർട്ടി സെർവറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോർന്നവയിൽ ഏറെയും.
യാത്രക്കാരുടെ കെഡ്രിറ്റ് കാർഡ് നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, ട്രിപ്പ് രേഖകൾ എന്നിവ സുരക്ഷിതമാണെന്ന് ഉബർ അവകാശപ്പെട്ടു.


