സിംബാബ്്വേ മുൻ വൈസ് പ്രസിഡണ്ട് എമേഴ്‌സൺ മൻ‍­ഗാ­ഗ്വ പുതിയ പ്രസി­ഡണ്ട്


ഹരാരെ : 37 വർഷം നീണ്ട റോബർട്ട് മുഗാബെ ഭരണത്തിന് അന്ത്യം കുറിച്ച് സിംബാബ്്വേ മുൻ വൈസ് പ്രസിഡണ്ട് എമേഴ്‌സൺ മൻഗാഗ്വ പുതിയ പ്രസിഡണ്ടായി ഇന്ന് സ്ഥാനമേൽക്കും. റോബർട്ട് മുബാബെയുടെ ഭരണത്തിന് തടയിട്ടുകൊണ്ട് നടന്ന പട്ടാള അട്ടിമറിക്ക് ശേഷമാണ് മൻഗാഗ്വ ഭരണമേൽക്കുന്നത്. 

ഭരണകക്ഷിയായ സന പി.എഫ് പാർട്ടി മുഗാബെയെ പുറത്താക്കി മൻഗാഗ്വയെ നേതാവായി തിരഞ്ഞെടുത്തിരുന്നു. രണ്ടാഴ്ച മുന്പ് വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കി വിദേശത്ത് ഒളിവിലായിരുന്ന മൻഗാഗ്വെ ഇന്നലെ ഹരാരെയിൽ തിരിച്ചെത്തി. രാജ്യം പുനർനിർമിക്കുന്നതിന് ഒരുമിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മൻ‍ഗാഗ്വയെ ഒഴിവാക്കി പുതിയ പ്രസിഡണ്ട് ആയി ഭാര്യ ഗ്രേസിനെ നിയോഗിക്കുന്നതിന് മുഗാബെ നടത്തിയ നീക്കമാണ് പട്ടാള അട്ടിമറിക്ക് വഴിവെച്ചത്. തുടർന്ന് ചൊവ്വാഴ്ച പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടികളിലേക്കു നീങ്ങുന്നതിനിടെയാണ് മുബാബെ രാജി വെച്ചത്. രക്തരഹിത വിപ്ലവത്തിനൊടുവിൽ മുഗാബെയുടെ ഭരണം അവസാനിച്ചതായി അറിയിപ്പു വന്നതോടെ ജനങ്ങൾ തെരുവിൽ നൃത്തം വെയ്ക്കുകയും മൻഗാഗ്വയുടെയും പട്ടാള ജനറൽ കോൺസ്റ്റാന്റിനോ ചിവെംഗയുടെയും പോസ്റ്ററുകൾ ഉയർ‍ത്തുകയും ചെയ്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed