പാ­കി­സ്ഥാൻ അഞ്ച് വർ­ഷത്തി­നി­ടെ­ 298 ഇന്ത്യാ­ക്കാ­ർ­ക്ക് പൗ­രത്വം നൽ­കി­


ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് അഭയാർത്ഥികളായി എത്തിയ 298 പേർക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൗരത്വം നൽകിയതായി പാകിസ്ഥാൻ വെളിപ്പെടുത്തി. പാക് ദേശീയ അസംബ്ലിയിൽ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ) നേതാവ് ഷെയ്ക്ക് റൊഹെയ്ൽ അസ്ഘറിന്റെ ചോദ്യത്തിന് മറുപടിയായാണ് പാക് വിദേശകാര്യമന്ത്രി ചൗധരി നിസാർ അലി ഖാൻ ഈ വിവരം അറിയിച്ചത്. 2012 മുതൽ 2017 ഏപ്രിൽ വരെയുള്ള കണക്കുകളാണിത്.

2012ൽ 48 പേർക്കാണ് പാകിസ്ഥാൻ പൗരത്വം നൽകിയത്. 2013ൽ 75ഉം 2014ൽ 76 പേർക്ക് പൗരത്വം നൽകി. എന്നാൽ, 2015ൽ 15 പേർക്ക് മാത്രമാണ് പൗരത്വം നൽകിയത്. 2016ൽ 69 പേർക്കും ഈ വർഷം ഏപ്രിൽ വരെ 15 ഇന്ത്യൻ അഭയാർത്ഥികൾക്കും പൗരത്വം നൽകി.

പൗരത്വം ലഭിക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ള രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബർമ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃതമായി എത്തിയ വളരെയധികം പേർ പാകിസ്ഥാനിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. 

വർഷങ്ങൾക്ക് മുന്പ് പാകിസ്ഥാൻകാരനായ ഭർത്താവ് മരിച്ച ഇന്ത്യാക്കാരിക്ക് കഴിഞ്ഞ വർഷം മാർച്ചിൽ മുൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാൻ പൗരത്വം അനുവദിച്ചിരുന്നു. 2008 മുതൽ ആ സ്ത്രീയുടെ പൗരത്വ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ കുടങ്ങിക്കിടക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed