അബദ്ധത്തിൽ ജാഗ്രതാ നിർദേശം : പരിഭ്രാന്തരായി ജനങ്ങൾ
ഗുവാം : ഉത്തര കൊറിയയുടെ ആക്രമണ ഭീഷണിയുള്ള യു.എസ് സൈനിക താവളമായ പസഫിക്കിലെ ഗുവാം ദ്വീപിൽ റേഡിയോ േസ്റ്റഷനുകൾ അബദ്ധത്തിൽ ജാഗ്രതാ നിർദേശം നൽകിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. രണ്ട് റേഡിയോ േസ്റ്റഷനുകളാണ് അപ്രതീക്ഷിതമായി അപായ സൂചനകൾ പുറപ്പെടുവിച്ചത്. എന്നാൽ പിന്നീട് ഇത് അബദ്ധം പിണഞ്ഞതാണെന്ന് സ്ഥിരീകരിച്ചു. റേഡിയോയിൽ നിന്നും അപായ സൂചന കേട്ടതിനെ തുടർന്ന് ഉടൻ തന്നെ പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആക്രമണം ഉടൻ ഉണ്ടാകുമെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നുമാണ് സന്ദേശം വന്നത്. പിന്നാലെ ജനങ്ങളെല്ലാം ശാന്തരാകണമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് സന്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. പലരും പോലീസ് േസ്റ്റഷനിലേക്ക് ഫോൺ ചെയ്ത് സംശയം തീർത്തത്.
േഡിയോ നിലയങ്ങൾ അപായ സന്ദേശം പരീക്ഷിച്ചതാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെയായിരുന്നു ഈ പരീക്ഷണം. ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ജോർജ്ജ് ഷ
ർഫറോസ് പറഞ്ഞു.
അതേസമയം, ഗുവാമിനു നേരെ ഉത്തരകൊറിയ ഉടൻ ആക്രമണം നടത്തില്ലെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ് നിലപാട് വിലയിരുത്തിയതിന് ശേഷം ആവശ്യമാണെങ്കിൽ മാത്രം ആക്രമണം മതിയെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ തീരുമാനം.

