മൗണ്ട് ബ്ലാ­ങ്കിൽ‍ കണ്ടെ­ത്തി­യ മനു­ഷ്യാ­വശി­ഷ്ടങ്ങൾ‍ എയർ‍ ഇന്ത്യ യാ­ത്രക്കാ­രു­ടേ­താ­കാ­മെ­ന്ന് റി­പ്പോ­ർ‍­ട്ട്


ന്യൂഡൽഹി : 1966 ജനുവരിയിൽ‍ ഫ്രാൻസിലെ ആൽ‍പ്‌സ് പർ‍വ്വത നിരകളുടെ ഭാഗമായ മൗണ്ട് ബ്ലാങ്കിനടുത്ത് വെച്ച്  എയർ‍ ഇന്ത്യ ബോയിംഗ് 707 വിമാനം തകർ‍ന്ന് മരിച്ചവരുടേതെന്ന് കരുതുന്ന  ശരീര അവശിഷ്ടങ്ങൾ‍ കണ്ടെത്തി.

ഡാനിയേൽ‍ റോഷെ എന്നയാളാണ് ശരീര അവശിഷ്ടങ്ങൾ‍ കണ്ടെത്തിയത്. ഒരു കയ്യും കാലിന്റെ മുകൾ‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി. അപകടത്തിൽ‍ 117 ആളുകളായിരുന്നു മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed