ഇറാ­ഖിൽ ചാ­വേ­റാ­ക്രമണം: 35 പേർ കൊല്ലപ്പെട്ടു


മൊസൂൾ : ഇറാഖിലെ മൂസായാബിൽ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൽ 32 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കാം. തിരക്കേറിയ ചന്തയിൽ‍ ചാവേർ ബോംബാക്രണം നടത്തുകയായിരുന്നു. മൂസായേബ് നഗരത്തിന്റെ പടിഞ്ഞാറ് കർബല നഗരത്തിനടുത്തും സ്‌ഫോടനം ഉണ്ടായിട്ടുണ്ട്. അതിൽ 3 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.

ഷിയാ നഗരമാണ് കർബല. മൂസായേബിൽ വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പർദ്ദക്കുള്ളി
ൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിയത്. ഇറാഖിന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയ ഐ.എസിൽ നിന്ന് ഇറാഖി സൈന്യം യു.എസ് സൈന്യത്തിന്റെ സഹായത്തോടെ ഭാഗങ്ങൾ വീണ്ടെടുത്തുവരികയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed