അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം


കശ്മീര്‍ : ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ പാക് സൈന്യം പ്രകോപനകരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ഇന്ന് രാവിലെയോടെയാണ് മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്‌ഷ്യം വെച്ച് ശക്തമായ മോട്ടോര്‍ഷെല്‍ ആക്രമണവും പാക് സൈന്യം നടത്തി. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തുന്നതായി അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇത് നാലിലേറെ തവണയാണ് പാക് സൈന്യം പ്രകോപനകരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. അതിര്‍ത്തി മേഖലകളിലൂടെ തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറുന്നതിന് അവസരം ഉണ്ടാക്കുന്നതിനാണ് പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. അതിര്‍ത്തിയിലും നിയന്ത്രണ മേഖലകളിലും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed