മദ്യനയ വിവാദം: എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി


ഷീബ വിജയൻ


തിരുവനന്തപുരം: മദ്യനയ വിവാദത്തിനിടെ സംസ്ഥാന എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റി. ബാർ ലൈസൻസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ എക്സൈസ് മന്ത്രി പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ മദ്യനയം രൂപീകരിക്കാതെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിന് വിരുദ്ധമായി ബേക്കറി വഴി വൈൻ വിൽക്കാനും രണ്ടു ബാറുകളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ബാറുകൾക്ക് അനുമതി നൽകാനുമുള്ള നീക്കങ്ങളിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു. എക്സൈസിലെ അഡീഷണൽ കമ്മീഷണർക്കാണ് നിലവിൽ പകരം ചുമതല നൽകിയിരിക്കുന്നത്.

 

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed